വിശുദ്ധ ഖുർആനും പ്രവാചകചര്യയും അടിസ്ഥാനമാക്കി-സമൂഹത്തിൽ പ്രയാസമനുഭവിക്കു ന്ന കുടുംബങ്ങൾക്ക് സഹായ-സഹകരണങ്ങൾ ചെയ്‌തുകൊണ്ടിരിക്കുന്ന ഒരു സ്വതന്ത്ര കൂട്ടാ യ്മയാണ് കാലിക്കറ്റ് എയർപോർട്ടിനടുത്ത് പ്രവർത്തിക്കുന്ന ബിസ്‌മി കൾച്ചറൽ സെന്റർ.
1995-ൽ മൂന്ന് കുടുംബങ്ങൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും ചികിത്സാ സഹായങ്ങളും നൽകി തുടങ്ങിയ ഈ കൂട്ടായ്‌മക്ക് ഇന്ന് അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ വിവിധങ്ങളായ പ്രയാസങ്ങളനുഭവിക്കുന്ന രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് ആശ്വാസമേകാൻ സാധിക്കുന്നു. അൽഹംദുലില്ലാഹ്
ഉദാരമതികളായ സഹോദരങ്ങളുടെ സഹകരണത്തോടെ, ജാതി-മത കക്ഷി ഭേദമന്യേ, പ്രയാസമനുഭവിക്കുന്നവരുടെ വിഷമങ്ങൾക്ക് മുൻഗണന നൽകിയാണ് സെൻ്റർ പ്രവർത്തിച്ചുവരുന്നത്.
ബിസ്മിയുടെ വിവിധ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് ശാരീരികമായും സാമ്പത്തികമായും പങ്കാളിയാവാം. പണമോ വിഭവങ്ങളോ സംഭാവന ചെയ്തുകൊണ്ടോ നിങ്ങളുടെ സമയം സ്വമേധയാ നൽകിക്കൊണ്ടോ പങ്കാളിയാവാം.
നിങ്ങൾ ഇഷ്ടപ്പെടുന്നതിൽനിന്ന് നിങ്ങൾ ചെലവഴിക്കുന്നത് വരെ നിങ്ങൾക്ക് പുണ്യം നേടാനാവില്ല. നിങ്ങൾ ഏതൊരു വസ്‌തു ചെലവഴിക്കു ന്നതായാലും തീർച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.
(വിശുദ്ധ ഖുർആൻ 3 : 92)